മലയാളി കർഷകൻ

കേരളത്തിന്റെ കാർഷിക മണ്ണിൽ നിന്നു പെൻസിൽവേനിയയിലേക്ക് പറിച്ചു നട്ടപ്പോൾ നാവിന്റെ രുചിക്ക് ഉതകുന്ന കാർഷിക വിളകൾ വിളയിക്കാൻ എളിയ ശ്രമം നടത്തിയ ചില കർഷക സ്നേഹികൾ SMA യുടെ മുതൽക്കൂട്ടാണ്.
 
കർഷക പാരമ്പര്യത്തിൽ ജനിച്ച അവർ ജോലിയിലെ പിരിമുറുക്കത്തിൽ നിന്നു രക്ഷനേടാനും ശുദ്ധമായ പച്ചക്കറികൾ കഴിക്കുന്നതിനും ഓർഗാനിക് ഫാർമിങ് ഒരു ഹോബിയാക്കി കൊണ്ടുനടക്കുന്നു. തന്റെ കൂട്ടികളെ കൃഷിയും, കർഷകരുടെ മഹത്വവും  എളുപ്പത്തിൽ മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു എന്ന് ഇതിൽ പ്രധാനിയായ ജോസഫ് ജോർജ്ജ് പറയുന്നു.
 
ടെക്നോളജി മാത്രമല്ല ജീവിതമെന്ന് മക്കളെ പഠിപ്പിക്കാനും, ഒരു പൂവ് വിരിയുമ്പോഴും ഒരു കായ് വിരിയുമ്പോഴും ഒരു കമ്പ്യൂട്ടർ ഗെയിമിന്റ്റെ അടുത്ത ലെവൽ എത്തിയ സന്തോഷം കിട്ടുമെന്ന് മറ്റൊരു കർഷക സ്നേഹി ജിഫി പറഞ്ഞു. നന്ദകേശ് ജയകുമാർ എന്ന കോട്ടയംകാരനായ  മറ്റൊരു SMA കർഷകന് കൃഷി എന്ന് പറയുന്നത് ഒരു വിനോദത്തേക്കാൾ ഉപരി ഒരു കുടുംബ കൂട്ടായ്മയാണ്.
 
ഇവരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് നിരവധി SMA കുടുംബങ്ങളും മറ്റ് ഇന്ത്യക്കാരും ഒരു കൊച്ചു പച്ചക്കറി തോട്ടം വച്ച് പിടിപ്പിക്കാൻ താല്പര്യം കാട്ടുന്നു. മറ്റ് ഏഷ്യൻ  രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ഇവരുടെ സഹായ സഹകരണങ്ങൾ ചോദിച്ചു വരാറുണ്ട്.
 
35 പൌണ്ട് ഉള്ള കുമ്പളങ്ങ ആണ് തന്റെ വലിയ നേട്ടം എന്നു ജിഫി പറഞ്ഞു.

Photos from Joseph George

***

Disclaimer: Opinions posted as articles/blogs on this web site are those of the authors alone and do not necessarily reflect or represent the views, policies or positions of Susquehanna Malayalee Association (SMA). Kindly avoid objectionable, derogatory, unlawful and lewd comments, while responding to any content published in this website. All our members are equally responsible for ensuring that posted messages and other electronic communications are enjoyable, harmless and friendly. For more information regarding SMA messaging guidelines please Click Here.

 

Posted in Blogs & Articles.

One Comment

  1. Yes – I know a lot of us grow vegetables – let us have our own farm show and silent auction – let us plan this for 2017 – show the best home grown produce – sell them at SMA silent auction and donate the proceeds to SMA – How about that?